പ്രതീക്ഷിത ഇൻകം ടാക്സ് സ്റ്റേറ്റ്മെന്റ് നൽകണം
12:34 AM Mar 17, 2019 | Deepika.com
തിരുവനന്തപുരം: ബാങ്ക് മുഖേന പെൻഷൻ വാങ്ങുന്ന അഞ്ചു ലക്ഷത്തിനു മേൽ വാർഷിക വരുമാനമുളള പെൻഷൻകാർ 2019-20 സാമ്പത്തിക വർഷത്തെ പ്രതീക്ഷിത ഇൻകം ടാക്സ് സ്റ്റേറ്റ്മെന്റ് ട്രഷറിയിൽ ഏപ്രിൽ 20നകം നൽകണം. പാനിന്റെ പകർപ്പും ട്രഷറിയിൽ കൊടുക്കണം. ട്രഷറികളിൽനിന്നു പെൻഷൻ വാങ്ങുന്നവർക്ക് അതതു ട്രഷറികളിലും ബാങ്ക് പെൻഷൻകാർ തൊട്ടടുത്തുളള ട്രഷറികളിലും സമർപ്പിക്കണം.