തിരുവനന്തപുരം: നാഗർകോവിൽ- കന്യാകുമാരി സെക്്ഷനിൽ എൻജിനീയറിംഗ് ജോലികൾ നടക്കുന്നതിനാൽ കൊല്ലത്തിനും കന്യാകുമാരിക്കും ഇടയിൽ സർവീസ് നടത്തുന്ന മെമു ട്രെയിൻ നാളെ മുതൽ ഏപ്രിൽ 16 വരെ സർവീസ് നടത്തില്ല.
നാളെ മുതൽ ഏപ്രിൽ 16 വരെയുള്ള കാലയളവിൽ ബുധൻ, വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ മറ്റു ചില ട്രെയിനുകൾ വൈകിയോടും. പുനലൂർ- കന്യാകുമാരി പാസഞ്ചർ നാഗർകോവിൽ ജംഗ്ഷനിൽ ഒരു മണിക്കൂർ പിടിച്ചിടും. മുംബൈ- കന്യാകുമാരി ജയന്തി എരണിയേലിൽ 65 മിനിറ്റ് പിടിച്ചിടും. നാഗർകോവിലിൽനിന്ന് ഉച്ചയ്ക്ക് 1.25 നു പുറപ്പെടേണ്ട നാഗർകോവിൽ- കന്യാകുമാരി പാസഞ്ചർ 30 മിനിറ്റ് വൈകി മാത്രമേ പുറപ്പെടുകയുള്ളു. തിരുവനന്തപുരം - തൃശിനാപ്പള്ളി ഇന്റർസിറ്റി എക്സ്പ്രസ് എരണിയേലിലും തൃശിനാപ്പള്ളി- തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് ആരൽവായ്മൊഴിയിലും 35 മിനിറ്റ് പിടിച്ചിടും.
കൊല്ലം - കന്യാകുമാരി റൂട്ടിൽ മെമു സർവീസ് നടത്തില്ല
12:34 AM Mar 17, 2019 | Deepika.com