തോട്ടയ്ക്കാട് (കോട്ടയം): മുതിർന്ന കോണ്ഗ്രസ് നേതാവും മുൻ എംഎൽഎയുമായ റോസമ്മ ചാക്കോ(93) അന്തരിച്ചു.
നാളെ വൈകുന്നേരം അഞ്ചിനു മൃതദേഹം വീട്ടിലെത്തിക്കും. 17നു ഉച്ചകഴിഞ്ഞ് 2.30നു വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം തോട്ടയ്ക്കാട് സെന്റ് ജോർജ് കത്തോലിക്കാ പള്ളിയിൽ സംസ്കാരം. തോട്ടയ്ക്കാട് കൊണ്ടോടിക്കൽ സി. ചാക്കോയുടെയും മറിയാമ്മയുടെയും മകളായി 1927 മാർച്ച് 17ന് ജനിച്ചു. അവിവാഹിതയാണ്. തുടർച്ചയായി 14 വർഷം നിയമസഭാംഗമായിരുന്നു.
വ്യത്യസ്ത മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു മൂന്നുതവണ നിയമസഭയിലെത്തി. 1987ൽ ഇടുക്കിയിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. 1991ൽ ചാലക്കുടിയിൽനിന്നും. 1996ൽ മണലൂരിൽനിന്നും നിയമസഭയിലെത്തി. കെപിസിസി വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മഹിളാ കോണ്ഗ്രസ് ജനറൽ സെക്രട്ടറി, എഐസിസി അംഗം, കേരള സോഷ്യൽ വെയൽഫെയർ ബോർഡ് ചെയർപേഴ്സണ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: പരേതരായ ടി.സി. ചാക്കോ, സിസ്റ്റർ ഡെൽഫിൻ കൊണ്ടോടിക്കൽ, ചിന്നമ്മ.
മുൻ എംഎൽഎ റോസമ്മ ചാക്കോ അന്തരിച്ചു
02:08 AM Mar 15, 2019 | Deepika.com