കോല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ്താരം മുഹമ്മദ് ഷാമിക്കെതിരേ ഭാര്യ ഹസിന് ജഹാന് നല്കിയ പരാതിയില്‍ കോല്‍ക്കത്ത പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
ഷാമിയുടെ സഹോദരന് ഹസീബ് അഹമ്മദിന്റെ പേരും കുറ്റപത്രത്തിലുണ്ട്. ജാമ്യമില്ലാ വകുപ്പുകളായ ഗാര്‍ഹിക പീഡനം, ലൈംഗിക പീഡന പരാതിയിന്മേലാണ് അലിപുര്‍ അഡീഷണല്‍ സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ നേരത്തെ ചുമത്തിയിരുന്ന വധശ്രമത്തിനും ബലാത്സംഗത്തിനും ചുമത്തുന്ന വകുപ്പുകള്‍ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കി. കുറ്റപത്രത്തിൽനിന്ന് താരത്തിന്റെ മാതാപിതാക്കളെയും സഹോദരഭാര്യയെയും ഒഴിവാക്കി.
ഷമിക്കെതിരേ കുറ്റപത്രം സമർപ്പിച്ചു
11:47 PM Mar 14, 2019 | Deepika.com