ഉപദേശകൻ ഗാംഗുലി
11:47 PM Mar 14, 2019 | Deepika.com
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസ് ഉപദേശകനായി നിയമിച്ചു. തങ്ങളുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഡൽഹി ഇക്കാര്യം അറിയിച്ചത്. ഇതോടെ ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗിനു പിന്നാലെ ഗാംഗുലിയും ഡൽഹി ക്യാപിറ്റൽസിന്റെ തട്ടകത്തിൽ എത്തി. ഡൽഹിയുടെ പരിശീലകനാണ് പോണ്ടിംഗ്. കളിക്കളത്തിൽ ഇരുവരും ചിരവൈരികളായിരുന്നു എന്നതാണ് രസകരം. ഇവരുടെ സാന്നിധ്യം ഐപിഎലിൽ കന്നി കിരീടം നേടാൻ ഡൽഹിയെ സഹായിക്കുമോ എന്നാണ് അറിയേണ്ടത്.