തീ പടർന്നു പിടിച്ചാൽ പരിഭ്രാന്തരാകാതെ കെട്ടിടത്തിൽനിന്ന് പുറത്തിറങ്ങുക, മറ്റുള്ളവർക്കു മുന്നറിയിപ്പ് നൽകുക, മുകളിലത്തെ നിലയിലാണെങ്കിൽ പടികൾ വഴി മാത്രം താഴെയിറങ്ങുക. ലിഫ്റ്റ് ഉപയോഗിക്കരുത്. വസ്ത്രത്തിനു തീ പിടിച്ചാൽ ഒരിക്കലും ഓടരുത്. വീണു കിടന്ന് ഉരുളുക. പുക അകത്തേക്ക് കടക്കാതിരിക്കാൻ ഒരു നനഞ്ഞ ടവ്വൽ വാതിലിന്റെ താഴെ ഭാഗത്ത് ഇടുക.
അടുത്തുള്ള ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കുക.
=സുരക്ഷാ മാർഗങ്ങൾ/മുൻ കരുതലുകൾ
= അടുത്തുള്ള ഫയർ സ്റ്റേഷന്റെ നന്പർ അറിഞ്ഞിരിക്കുക, തീപ്പെട്ടി, ലൈറ്റർ എന്നിവ കുട്ടികൾക്കു കൈയെത്തുന്ന സ്ഥലത്തുനിന്ന് മാറ്റിവയ്ക്കുക. തീ കിടപ്പുമുറികളിലേക്ക് പടരുന്നതു തടയാൻ മുറി അടച്ചിട്ട ശേഷം മാത്രം ഉറങ്ങുക.
= കെട്ടിടത്തിനുള്ളിൽ പുക നിറഞ്ഞാൽ അവയ്ക്ക് താഴെയായി തറയിൽ കുനിഞ്ഞു നിൽക്കുക.
=വീടിനു ബാൽക്കണി ഉണ്ടെങ്കിൽ, അവിടെ തീ പിടിച്ചിട്ടില്ലെങ്കിൽ അവിടേയ്ക്ക് പോവുക.
=നിലത്ത് തീ പടർന്നില്ലെങ്കിൽ ജനാലയ്ക്ക് അടുത്തുപോയി അത് തുറന്നിട്ട് അതിന്റെ അരികിൽ നിൽക്കുക.
=ജലനിനടുത്തായി ബെഡ് ഷീറ്റ്, ടവ്വൽ എന്നിവ തൂക്കിയിടുക മറ്റുള്ളവർക്ക് നിങ്ങളെ കണ്ടെത്തുന്നതിനും സഹായം എത്തിക്കുന്നതിനും ഇതുകൊണ്ട് കഴിഞ്ഞേക്കാം.
തീപിടിത്തമുണ്ടായാൽ... 112 വിളിക്കുക
01:38 AM Feb 24, 2019 | Deepika.com