തിരുവനന്തപുരം: തീപിടിത്തങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ബഹുനില മന്ദിരങ്ങൾക്കെതിരേ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാൻ നിർദേശം.
ഇന്നലെയുണ്ടായ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെയും മലപ്പുറം എടവണ്ണയിലെ പെയിന്റ് ഗോഡൗണിലെയും തീപിടിത്തങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന ഉന്നതാധികാര സമിതി യോഗമാണു നിർദേശം മുന്നോട്ടു വച്ചത്. മൂന്നു നിലയ്ക്കു മുകളിലുള്ള ഇത്തരം അനധികൃത സ്ഥാപനങ്ങൾക്കെതിരേ മാർച്ച് രണ്ടിനകം കർശന നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്കും തദ്ദേശ സ്ഥാപന അധികൃതർക്കും നിർദേശം നൽകി. അഗ്നിശമന സേനാവിഭാഗം മേധാവി എ. ഹേമചന്ദ്രന്റെ അധ്യക്ഷതയിലായിരുന്നു അവലോകന യോഗം.
ബഹുനില മന്ദിരങ്ങൾ: സുരക്ഷാ സംവിധാനം പരിശോധിക്കാൻ നിർദേശം
01:38 AM Feb 24, 2019 | Deepika.com