തിരുവനന്തപുരം: കൊന്നും ഭയപ്പെടുത്തിയും എല്ലാവരെയും വരുതിയിൽ നിർത്താമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മിഥ്യാധാരണയാണ് എൻഎസ്എസിനെ തുടർച്ചയായി കടന്നാക്രമിക്കാൻ കാരണമെന്നു കോണ്ഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻ ചാണ്ടി.
ജനാധിപത്യസംവിധാനത്തിൽ വ്യത്യസ്തമായ നിലപാട് സ്വീകരിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. തങ്ങൾക്കു വിയോജിപ്പുള്ള അഭിപ്രായം ഉണ്ടാകുമ്പോൾ, സഹിഷ്ണുതയോടെ കേൾക്കാനും പരിശോധിക്കാനും രാഷ്ട്രീയ നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ട്. വിമർശനത്തിൽ കഴമ്പുണ്ടെങ്കിൽ അതു തിരുത്താനുള്ള വിവേകം ഭരണ നേതൃത്വം കാട്ടേണ്ടതാണ്-അദ്ദേഹം പറഞ്ഞു.
ഭയപ്പെടുത്തി വരുതിയിലാക്കാൻ ശ്രമം: ഉമ്മൻ ചാണ്ടി
01:28 AM Feb 24, 2019 | Deepika.com