കൊച്ചി: മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യുവിനായി ജില്ലയിൽനിന്നു പിരിച്ച തുക അക്കൗണ്ടിലുണ്ടെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
കോടിക്കണക്കിന് രൂപ പിരിച്ച സിപിഎം 35 ലക്ഷം മാത്രമാണ് അഭിമന്യുവിന്റെ കുടുംബത്തിനു നൽകിയതെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജില്ലയിൽനിന്നു പിരിച്ചെടുത്ത 2.15 കോടി രൂപ അക്കൗണ്ടിലുണ്ട്. തുക ഉപയോഗിച്ച് ജില്ലയിൽ സ്മാരകം പണിയും.
ഇടുക്കി ജില്ലയുടെ ഫണ്ട് ഉപയോഗിച്ച് സ്ഥലം വാങ്ങി വീട് വയ്ക്കുകയും മാതാപിതാക്കളുടെ പേരിൽ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ സഹോദരിയുടെ വിവാഹത്തിനായും ഉപയോഗിച്ചു. സി.എം. സ്റ്റീഫന്റെ പേരിൽ പിരിച്ച പണം ദുർവിനിയോഗം ചെയ്ത പാർട്ടിയാണ് കോണ്‍ഗ്രസെന്ന് അദ്ദേഹം ആരോപിച്ചു.
അഭിമന്യുവിനായി പിരിച്ച തുക അക്കൗണ്ടിലുണ്ട്, സ്മാരകം പണിയും: സിപിഎം
01:21 AM Feb 24, 2019 | Deepika.com