ചാലക്കുടി: ദുഃഖങ്ങളിലും ക്ലേശങ്ങളിലും ജീവിതം കർത്താവിനെ ഏല്പിക്കുമ്പോൾ ദൈവം നമ്മുടെ ഭാരം ഏറ്റെടുക്കുമെന്ന് ആലപ്പുഴ രൂപത സഹായമെത്രാൻ ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ബോധിപ്പിച്ചു. പോട്ട ദേശീയ ബൈബിൾ കണ്‍വൻഷന്റെ നാലാംദിവസമായ ഇന്നലെ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്.
കർത്താവിനോട് ഐക്യപ്പെട്ട് ജീവിതം ദൈവത്തെ ഭരമേല്പിക്കുമ്പോൾ ദൈവം നിന്റെ കൂടെ ഉണ്ടായിരിക്കും. സമ്പത്തുള്ളപ്പോഴും ഇല്ലായ്മയിലും ഒരേ വിശ്വാസത്തോടെ ദൈവത്തിൽ അടിയുറച്ചു നില്‍ക്കണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
ഫാ. ജോസഫ് എറമ്പിൽ, സിസ്റ്റർ തെരെസ്, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. ജോഷി കൊച്ചുകുടിയാറ്റിൽ, ഫാ. ജോജോ മാരിപ്പാട്ട് എന്നിവർ വചനശുശ്രൂഷ നയിച്ചു. അഞ്ചുദിവസത്തെ കണ്വൻഷൻ ഇന്ന് സമാപിക്കും. ഇന്ന് ഫാ. ഫിലിപ്പ് തയ്യിൽ, ഫാ. ഡൊമിനിക് വാളമനാൽ, ഫാ. ജോസഫ് പൂവേലി, ഫാ. ബിജു കൂനൻ എന്നിവർ വചനശുശ്രൂഷ നടത്തും. നാലിന് ആരാധനയോടെ കണ്വൻഷൻ സമാപിക്കും.
പോട്ട കണ്വൻഷൻ ഇന്നു സമാപിക്കും
01:11 AM Feb 24, 2019 | Deepika.com