കണ്ണൂർ: പെരിയ കല്യോട്ടെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ അറസ്റ്റിലായ പീതാംബരൻ എന്ന നീർക്കോലിയെ മുന്നിലിട്ട് കൊടിയ വിഷമുള്ള സിപിഎം നേതാക്കളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ്.
ഇരട്ടക്കൊലപാതകത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ എസ്പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൈശാചിക കൊലപാതകം എന്നുപറഞ്ഞാൽ പിശാചുക്കൾപോലും ലജ്ജിച്ചു തലതാഴ്ത്തുന്ന കൊലപാതകമാണിത്. കേരള പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘പീതാംബരൻ നീർക്കോലി; വിഷമുള്ള സിപിഎം നേതാക്കൾ പുറത്ത്’
01:11 AM Feb 24, 2019 | Deepika.com