ഖാദിയെ സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്: ശോഭന ജോർജ്
01:01 AM Feb 24, 2019 | Deepika.com
കണ്ണൂർ: മോഹൻലാലിനെപ്പോലെ ഒരാൾ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുകയെങ്കിലും ചെയ്യണമെന്ന് ഖാദി ബോർഡ് വൈസ് ചെയർപേഴ്സ്ൺ ശോഭന ജോർജ്. മോഹൻലാലിനെപ്പോലെ സാമൂഹ്യപ്രതിബദ്ധതയുള്ള നടൻ ഖാദിയുടെ ചിഹ്നമായ ചർക്കയും മറ്റും ഉപയോഗിച്ച് സ്വകാര്യ കമ്പനിയുടെ പരസ്യത്തിൽ അഭിനയിച്ചത് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തും. ഇത് പൊതുവേദിയിൽ പറഞ്ഞതിന് 50 കോടിയുടെ മാനനഷ്ടത്തിന് വക്കീൽനോട്ടീസ് അയച്ചത് ന്യായമാണോയെന്ന് ചിന്തിക്കണമെന്നും ശോഭന ജോർജ് കണ്ണൂരിൽ പറഞ്ഞു.