കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയതും വിമാന സീറ്റിൽ ഉപേക്ഷിച്ചതുമായ 80.87 ലക്ഷത്തിന്റെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.
ദുബായിൽനിന്ന് എയർഇന്ത്യ വിമാനത്തിൽ കരിപ്പൂരിലെത്തിയ കോഴിക്കോട് സ്വദേശി ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ 538 ഗ്രാം സ്വർണമാണ് ആദ്യം പിടികൂടിയത്. കറുത്ത മൂന്ന് ഗുളിക പോലെയായിരുന്നു സ്വർണം. പിടികൂടിയ സ്വർണത്തിന് 17.75 ലക്ഷം രൂപ വില ലഭിക്കും. ദുബായിൽനിന്നുളള ഇതേ വിമാനത്തിന്റെ സീറ്റിൽ നിന്നാണ് 1913 ഗ്രാം സ്വർണം കണ്ടെത്തിയത്.
80.87 ലക്ഷത്തിന്റെ സ്വർണം പിടിച്ചു
01:01 AM Feb 24, 2019 | Deepika.com