കുടമാളൂർ: കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായരുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രഥമ അവാർഡ് മാത്തൂർ ഗോവിന്ദൻ കുട്ടിക്കു സമ്മാനിക്കും.
കഥകളി രംഗത്തെ അതുല്യ പ്രതിഭയ്ക്കായി മടവൂരിന്റെ ശിഷ്യനും സ്വാതി തിരുനാൾ സംഗീത കോളജിലെ നൃത്താധ്യാപകരായ ഡോ.കെ ശിവാനന്ദൻ നായരാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മാർച്ച് രണ്ടിന് കൊല്ലം അഞ്ചലിനു സമീപം ആയിരവല്ലി ശ്രീ മഹാദേവ ക്ഷേത്രത്തിൽ വൈകുന്നേരം ആറിനു നടക്കുന്ന സമ്മേളനത്തിൽ എൻ. കെ. പ്രേമചന്ദ്രൻ എംപി കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻ കുട്ടിക്ക് അവാർഡ് സമ്മാനിക്കും.
മാത്തൂർ ഗോവിന്ദൻകുട്ടിക്ക് അവാർഡ്
12:41 AM Feb 24, 2019 | Deepika.com