തിരുവനന്തപുരം: മാർച്ചിലെ എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം ചെയ്യുന്നതിന് എച്ച്എസ്എമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായ അധ്യാപകർ നിശ്ചിത ഫോർമാറ്റിലുളള അപേക്ഷകൾ 26ന് മുമ്പ് പ്രഥമാധ്യാപകർക്ക് നൽകണം.
27 മുതൽ പ്രഥമാധ്യാപകർക്ക് ഐഎക്സാമസിൽ എച്ച്എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കാം. സമർപ്പിച്ചശേഷം കൺഫേം ബട്ടൺ ക്ലിക്ക് ചെയ്ത് സമർപ്പണം പൂർത്തീകരിക്കണം. അവസാന തീയതി മാർച്ച് അഞ്ച്. മാർച്ച് ആറ് മുതൽ നിയമന ഉത്തരവ് ഡൗൺലോഡ് ചെയ്യാം.
ഉത്തരക്കടലാസ് മൂല്യനിർണയം: അപേക്ഷ ക്ഷണിച്ചു
12:41 AM Feb 24, 2019 | Deepika.com