കാഞ്ഞങ്ങാട്: യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനുനേരേ കരിങ്കൊടി കാട്ടി. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു ഇത്. കാസർഗോഡ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനം നിർവഹിച്ചശേഷം കാഞ്ഞങ്ങാട്ടേക്ക് വരുന്നവഴി പൊയിനാച്ചിയിൽവച്ചാണ് മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരേ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയത്. ദേശീയപാതയ്ക്ക് ഇരുവശവുമായി കാത്തിരുന്ന പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരേ ചാടിവീഴുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കെഎസ്യു ജില്ലാ പ്രസിഡന്റ് നോയൽ ടോമിൻ ജോസഫ്, യൂത്ത് കോണ്ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് മാടക്കൽ, ജനറൽ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ പൊയിനാച്ചി, കെഎസ്യു മുൻ ജില്ലാ പ്രസിഡന്റ് പി.ബി.പ്രദീപ്കുമാർ, യൂത്ത് കോണ്ഗ്രസ് നീലേശ്വരം മണ്ഡലം പ്രസിഡന്റ് ശിവപ്രസാദ് അറുവാത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കാസർഗോട്ട് മുഖ്യമന്ത്രിക്കു കരിങ്കൊടി
01:56 AM Feb 23, 2019 | Deepika.com