തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അഞ്ചു സീറ്റുകൾ ഉൾപ്പെടെ ദേശീയതലത്തിൽ 15 സീറ്റുകളിൽ മത്സരിക്കാൻ ജനതാദൾ- നാഷണലിസ്റ്റ് പാർട്ടി തീരുമാനിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
എറണാകുളത്തു നടന്ന പാർട്ടി ദേശീയ സമിതി യോഗത്തിലാണു തീരുമാനം. ഒരു മുന്നണിയിലും പെടാത്ത സമാനചിന്താഗതിയുള്ള മറ്റു രാഷ്ട്രീയ പാർട്ടികളുമായി മുന്നണി ഉണ്ടാക്കി മത്സരിക്കുന്നതിനും തീരുമാനിച്ചതായി ദേശീയ പ്രസിഡന്റ് ഹാജി മൊയ്തീൻ ഷാ പത്രസമ്മേളനത്തിൽ പറഞ്ഞു. ഭാരവാഹികളായ ഷാജി പള്ളം, ബാലാജി, കെ.കെ. ജോയ്, ബർണാഡ് സക്കറിയ, ലത്തീഫ് തൃക്കാക്കര എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ജനതാദൾ-എൻ മത്സരത്തിന്
01:06 AM Feb 21, 2019 | Deepika.com