ചങ്ങനാശേരി: എസ്ബി ഓട്ടോണമസ് കോളജ് ഡിബേറ്റിംഗ് ക്ലബിന്റെയും കോളജ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ 26ന് പി.റ്റി.ചാക്കോ സ്മാരക അഖില കേരള ഡിബേറ്റ് സംഘടിപ്പിക്കും. കോടതിവിധികൾ ജനകീയമാകണോ എന്നതാണ് വിഷയം. 5000 രൂപ, 3000. 1000 എന്നിങ്ങനെ ആദ്യ മൂന്നു സ്ഥാനക്കാർക്കു ലഭിക്കും.
ഒരു കോളജിൽ നിന്ന് രണ്ടു പേരടങ്ങുന്ന ടീമിനു സംബന്ധിക്കാം. കോളജിൽ നിന്നുളള സാക്ഷ്യപത്രം വുമായി രാവിലെ 10ന് പ്രഫ.ഉലഹന്നൻ മാപ്പിള സെന്ററിൽ എത്തണം. ഫോണ്: 9496265795.
അഖില കേരള ഡിബേറ്റ്
01:06 AM Feb 21, 2019 | Deepika.com