രണ്ടു സീറ്റെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു: പി.ജെ. ജോസഫ്
01:36 AM Feb 20, 2019 | Deepika.com
തൊടുപുഴ: രണ്ടു സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി കേരള കോണ്ഗ്രസ് -എം വർക്കിംഗ് ചെയർമാൻ പി.ജെ . ജോസഫ് എംഎൽഎ.പുറപ്പുഴയിലെ വസതിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമവായ ചർച്ചകളിൽ തീരുമാനമായിട്ടില്ല. 26നു കൊച്ചിയിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും ജോസഫ് പറഞ്ഞു.