സൈ​നി​ക​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു

01:36 AM Feb 20, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: ജ​മ്മു- കാ​ഷ്മീ​രി​ലെ പു​​ൽ​​വാ​​മ​​യി​​ൽ വീരമൃത്യു വരിച്ച സൈ​​നി​​ക​​ർ​​ക്ക് ആ​​ദ​​രം അ​​ർ​​പ്പി​​ച്ചുകൊ​​ണ്ട് മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ വൈ​​ദി​​കസം​​ഗ​​മം സ​​മാ​​പി​​ച്ചു.

ക​​ത്തി​​ച്ച മെ​​ഴു​​കു​​തി​​രി​​ക​​ളു​​മാ​​യി വൈ​​ദി​​ക​​ർ അ​​ണി​​നി​​ര​​ന്നു. ഏ​​റ്റ​​വും മു​​ന്നി​​ൽ മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ ബാ​​വ​​യും മ​​റ്റു മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​മാ​​രും നി​​ര​​ന്നു. അ​​നു​​സ്മ​​ര​​ണ പ്രാ​​ർ​​ഥ​​ന​​യ്ക്ക് മാ​​ർ ക്ലീ​​മി​​സ് ബാ​​വാ നേ​​തൃ​​ത്വം ന​​ൽ​​കി.

വി​​വി​​ധ സെ​​ഷ​​നു​​ക​​ളി​​ൽ ആ​​ർ​​ച്ച്ബി​​ഷ​​പ് തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സ്, ബി​​ഷ​​പ് തോ​​മ​​സ് മാ​​ർ യൗ​​സേ​​ബി​​യോ​​സ്, ബി​​ൽ ഗേ​​റ്റ്സ് ഫൗ​​ണ്ടേ​​ഷ​​ൻ ഇ​​ന്ത്യാ ഹെ​​ഡ് ഡോ.​​ സ​​ന്തോ​​ഷ് മാ​​ത്യു എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

പാ​​ന​​ൽ ച​​ർ​​ച്ച​​യി​​ൽ ഫാ. ​​എ​​ൽ​​ദോ പു​​ത്ത​​ൻക​​ണ്ട​​ത്തി​​ൽ, ഫാ. ​​വ​​ർ​​ഗീ​​സ് മ​​റ്റ​​മ​​ന, ഫാ. ​​ഗീ​​വ​​ർ​​ഗീ​​സ് നെ​​ടി​​യ​​ത്ത്, ഫാ. ​​ജോ​​ൺ ക്രി​​സ്റ്റ​​ഫ​​ർ, ഫാ. ​​ബോ​​വ​​സ് മാ​​ത്യു, ഫാ. ​​ഫി​​ലി​​പ്പ് മാ​​ത്യു വെ​​ട്ടി​​ക്കാ​​ട്ടി​​ൽ ഫാ.​​ സ​​ണ്ണി മാ​​ത്യു​​എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. കാ​​തോ​​ലി​​ക്കാ ബാ​​വാ സ​​മാ​​പ​​ന സ​​ന്ദേ​​ശം ന​​ൽ​​കി.
സ​​ഭ​​യു​​ടെ വി​​വി​​ധ ഭ​​ദ്ര​​ാസ​​ന​​ങ്ങ​​ളി​​ലെ​​യും സ​​ന്യാ​​സ സ​​മൂ​​ഹ​​ങ്ങ​​ളി​​ലെ​​യും വൈ​​ദി​​ക​​ർ സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​ബ​​ന്ധി​​ച്ചു.