കൽപ്പറ്റ: കാഷ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫിലെ ഹവിൽദാർ വി.വി. വസന്തകുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ മെഗാസ്റ്റാർ മമ്മൂട്ടി എത്തി. വസന്തകുമാറിന്റെ സ്മൃതി കുടീരത്തിൽ അദ്ദേഹം പൂച്ചെണ്ടുകൾ സമർപ്പിച്ചു.
തൃക്കൈപ്പറ്റ മുക്കംകുന്നിലെ വാഴക്കണ്ടി തറവാട്ടിലാണ് ചലച്ചിത്രതാരം അബു സലിമിനും സുഹൃത്ത് ബാദുഷയ്ക്കും ഒപ്പം അദ്ദേഹം എത്തിയത്. പതിനൊന്നരയോടെ വീട്ടിലെത്തി ഭാര്യ ബി. ഷീനയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കുകയും ചെയ്തു. എറണാകുളത്തുനിന്ന് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങി വയനാട്ടിലെത്തിയ മമ്മൂട്ടി സിനിമാ ലൊക്കേഷനിലേക്ക് മടങ്ങി.
വസന്തകുമാറിന് അന്ത്യാഞ്ജലി അർപ്പിച്ചു മമ്മൂട്ടി
01:30 AM Feb 20, 2019 | Deepika.com