തിരുവനന്തപുരം: സർക്കാരിന്റെ ആയിരം ദിനാഘോഷപരിപാടികളിൽനിന്നു യുഡിഎഫ് ജനപ്രതിനിധികൾ പൂർണമായും വിട്ടു നിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സംസ്ഥാന ജില്ലാ തല ആഘോഷ പരിപാടികളിൽ നിന്നാണ് യുഡിഎഫ് ജനപ്രതിനിധികൾ വിട്ടു നിൽക്കുന്നത്. അതേസമയം നിയോജകമണ്ഡലങ്ങളിലെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട പരിപാടികളിൽ ജനപ്രതിനിധികൾക്ക് പങ്കെടുക്കാം.
സംസ്ഥാനം വലിയ സാന്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെ ഒന്പതു കോടി രൂപ ചെലവഴിച്ച് സംസ്ഥാനത്തും ജില്ലകളിലും വലിയ ആഘോഷ പരിപാടികൾ നടത്തുന്നത് വലിയ ധൂർത്തും ദുർചെലവുമാണ്. ഒന്നും ചെയ്യാതെ പാഴായി പോയ ആയിരം ദിനങ്ങളുടെ പേരിൽ വലിയ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത് ജനങ്ങളോടുള്ള തുറന്ന വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സർക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടികളിൽനിന്ന് യുഡിഎഫ് വിട്ടുനിൽക്കും
01:30 AM Feb 20, 2019 | Deepika.com