സോളാർ വ്യാജ രേഖ: വിധി 25ന്
01:30 AM Feb 20, 2019 | Deepika.com
തിരുവനന്തപുരം: സോളാർ ഉപകരണങ്ങളുടെ വിതരണ അവകാശം വാങ്ങാൻ മുൻ മുഖ്യമന്ത്രിയുടെ വ്യാജ കത്ത് കാട്ടി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിന്റെ വിധി പറയുന്നത് ഈ മാസം 25 ലേക്ക് മാറ്റി.ഇന്നലെ കേസ് പരിഗണിച്ചപ്പോൾ കേസിലെ പ്രതി ബിജു രാധാകൃഷ്ണൻ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. വിചാരണ പൂർത്തിയായിട്ട് ഒരു വർഷം കഴിഞ്ഞിട്ടും പല കാരണത്താൽ വിധി പറയുന്നത് കോടതി മാറ്റുകയായിരുന്നു.