തിരുവനന്തപുരം: സംസ്ഥാന ക്ഷീരവികസന വകുപ്പ് ഏർപ്പെടുത്തിയ മേഖലാ ക്ഷീരസഹകാരി അവാർഡുകൾ മന്ത്രി കെ.രാജു പ്രഖ്യാപിച്ചു. തിരുവനന്തപുരം മേഖലയിൽ പൊതുവിഭാഗത്തിൽ ഉച്ചക്കട ക്ഷീരസംഘത്തിലെ ജെ.എസ്.സജു, വനിതാവിഭാഗത്തിൽ പയറ്റുവിള ക്ഷീരസംഘത്തിലെ എസ്. സിന്ധു, പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽ ഉച്ചക്കട ക്ഷീരസംഘത്തിലെ സതീശനും അർഹനായി.
എറണാകുളം മേഖലയിൽ പൊതുവിഭാഗത്തിൽ തൃപ്പൂണിത്തുറ ക്ഷീരസംഘത്തിലെ ജിനിൽ മാത്യുവും വനിതാവിഭാഗം ഗുരുതിപ്പാല ക്ഷീരസംഘത്തിലെ ബിന്ദു ശിവകുമാറും പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽ ചെമ്മണ്ണ് ക്ഷീരസംഘത്തിലെ ബിജു ഗോപാലും അർഹനായി.
മലബാർ മേഖലയിൽ പൊതുവിഭാഗത്തിൽ പെർള ക്ഷീരസംഘത്തിലെ ആർ.കെ.അബൂബക്കറും വനിതാ വിഭാഗത്തിൽ പരിശയ്ക്കൽ ക്ഷീരസംഘത്തിലെ ലീമാ റോസ്ലിനും എസ്സി-എസ്ടി വിഭാഗത്തിൽ കണ്ണഞ്ചേരി ക്ഷീരസംഘത്തിലെ കെ.ലതയും അർഹയായി.
ക്ഷീരസഹകാരി അവാർഡുകൾ പ്രഖ്യാപിച്ചു
01:17 AM Feb 20, 2019 | Deepika.com