കാഞ്ഞങ്ങാട്: കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് സഹോദരിമാർ മരിച്ചു. പള്ളിക്കര തൊട്ടിയിലെ മുഹമ്മദ്കുഞ്ഞി-സുമയ്യ ദമ്പതികളുടെ മക്കളായ താഹിറ (35), ഷഹസാന (25) എന്നിവരാണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന താഹിറയുടെ മകന് സിനാന്(ആറ്) ഗുരുതരമായി പരിക്കേറ്റു.
തിങ്കളാഴ്ച രാത്രി ഏഴരയോടെ പള്ളിക്കര പൂച്ചക്കാട്ടെ കെഎസ്ടിപി റോഡിലാണ് അപകടമുണ്ടായത്. ഷഹസാനയാണ് സ്കൂട്ടറോടിച്ചത്. ചിത്താരിയിലെ സഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. താഹിറ സംഭവദിവസം തന്നെ മരിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ ഷഹസാനയും മരണത്തിനു കീഴടങ്ങി. ദുബായിൽ ജോലിചെയ്യുന്ന തൊട്ടിയിലെ സുബൈറിന്റെ ഭാര്യയാണ് താഹിറ. പൂച്ചക്കാട് റൗളത്തുല്‍ഉലൂം അറബിക് കോളജിലെ അധ്യാപികയാണ് ഷഹസാന. അവിവാഹിതയാണ്.
ബസ് സ്കൂട്ടറിലിടിച്ച് സഹോദരിമാർ മരിച്ചു
12:50 AM Feb 20, 2019 | Deepika.com