ഖാദി എക്സ്പോ-2019, 28 മുതൽ

12:50 AM Feb 20, 2019 | Deepika.com
കോ​ട്ട​യം: പ്ര​ള​യാ​ന​ന്ത​ര ന​വ​കേ​ര​ള​ത്തി​ന്- ഖാ​ദി മേ​ഖ​ല​യ്ക്ക് കൈ​ത്താ​ങ്ങാ​യി സം​സ്ഥാ​ന ഖാ​ദി എ​ക്സി​ബി​ഷ​ൻ -ഖാ​ദി എ​ക്സ്പോ-2019, 28 മു​ത​ൽ മാ​ർ​ച്ച് 14 വ​രെ കോ​ട്ട​യം നാ​ഗ​ന്പ​ട​ത്തു​ള്ള സ്പോ​ർ​ട്സ് കൗ​ണ്‍സി​ൽ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

ഖാ​ദി എ​ക്സി​ബി​ഷ​ന്‍റെ മു​ഖ്യ സം​ഘാ​ട​ക​ർ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി-​ചാ​സാ​ണ്. 15 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഖാ​ദി എ​ക്സ്പോ ദി​വ​സ​വും രാ​വി​ലെ 10ന് ​ആ​രം​ഭി​ച്ച് രാ​ത്രി 8.30 ന് ​സ​മാ​പി​ക്കും. 20 സം​സ്ഥാ​ന​ങ്ങ​ളി​ലെ ഖാ​ദി സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ൾ, സി​ൽ​ക്ക്-​കോ​ട്ട​ൻ സാ​രി​ക​ളു​ടെ മേ​ള​ക​ൾ, ചു​രി​ദാ​ർ, കു​ർ​ത്ത​ക​ൾ, ഷ​ർ​ട്ടു​ക​ൾ, മു​ണ്ടു​ക​ൾ, ബെ​ഡ്ഷീ​റ്റു​ക​ൾ, ക​ര​കൗ​ശ​ല, ഗ്രാ​മീ​ണ ഉ​ത്പ്പ​ന്ന​ങ്ങ​ൾ, ഫ​ർ​ണീ​ച്ച​റു​ക​ൾ, ഫാ​മി​ലി പ​ർ​ച്ചേ​സ് ആ​വ​ശ്യ​മു​ള്ള സ്റ്റാ​ളു​ക​ൾ, നാ​ട​ൻ ഭ​ക്ഷ​ണ​ശാ​ല​ക​ൾ, ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ക​ർ, ഗ​വ​ണ്‍മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും.

മാ​ർ​ച്ച് മൂ​ന്നി​നു രാ​ത്രി 6.30ന് ​ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ള​ജി​ലെ ഫാ​ഷ​ൻ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഖാ​ദി ഫാ​ഷ​ൻ​ഷോ, ആ​റി​ന് രാ​വി​ലെ 10ന് ​വ​നി​താ ദി​നാ​ച​ര​ണം. സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ദേ​ശ​ഭ​ക്തി​ഗാ​നം, ചി​ത്ര​ര​ച​നാ മ​ത്സ​ര​ങ്ങ​ൾ, കാ​ർ​ഷി​കോ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം, വ്യ​വ​സാ​യ സം​രം​ഭ​ക​ത്വ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റു​ക​ൾ, സൗ​ജ​ന്യ സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് പ​രി​പാ​ടി​ക​ൾ, ഫ​ല​വൃ​ക്ഷ​തൈ​ക​ളു​ടേ​യും അ​ല​ങ്കാ​ര​ചെ​ടി​ക​ളു​ടേ​യും പ്ര​ദ​ർ​ശ​നം, തേ​ൻ-​തേ​നു​ത്പ്പ​ന്ന​ങ്ങ​ൾ, ച​ന്ദ​ന ഉ​ത്പ്പ​ന്ന​ങ്ങ​ൾ, നാ​ട​ൻ പ​ഞ്ഞി​മെ​ത്ത​ക​ൾ തു​ട​ങ്ങി​യ നി​ര​വ​ധി സ്റ്റാ​ളു​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സ്റ്റാ​ളു​ക​ൾ ആ​വ​ശ്യ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ 9446860737 ന​ന്പ​റി​ൽ ഉ​ട​ൻ ബ​ന്ധ​പ്പെ​ട​ണം. ഖാ​ദി എ​ക്സ്പോ​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം 21ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ന്ത്രി തോ​മ​സ് ഐ​സ​ക് ഖാ​ദി ക​മ്മീ​ഷ​ൻ സ്റ്റേ​റ്റ് ഡ​യ​റ​ക്ട​ർ കെ.​പി. ല​ളി​താ​മ​ണി​ക്ക് ന​ല്കി നി​ർ​വ​ഹി​ക്കും.