ഓ​ൾ കേ​ര​ളാ ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷൻ ഒൗ​ദ്യോ​ഗി​ക സം​ഘ​ട​ന

12:50 AM Feb 20, 2019 | Deepika.com
കോ​​ട്ട​​യം: ജ​​സ്റ്റി​​ൻ പാ​​ലാ​​ത്ര സം​​സ്ഥാ​​ന​ പ്ര​​സി​​ഡ​​ന്‍റും പി.​​സി. ന​​ടേ​​ശ​​ൻ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യു​​മാ​​യ ഓ​​ൾ കേ​​ര​​ളാ ഗോ​​ൾ​​ഡ് ആ​​ൻ​​ഡ് സി​​ൽ​​വ​​ർ മ​​ർ​​ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​നാ​​ണു ഒൗ​​ദ്യോ​​ഗി​​ക സം​​ഘ​​ട​​ന​​യെ​​ന്നു എ​​റ​​ണാ​​കു​​ളം മു​​ൻ​​സി​​ഫ് കോ​​ട​​തി വി​​ധി​​ച്ച​​താ​​യി ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​റി​​യി​​ച്ചു.

ഓ​​ൾ കേ​​ര​​ളാ ഗോ​​ൾ​​ഡ് ആ​​ൻ​​ഡ് സി​​ൽ​​വ​​ർ മ​​ർ​​ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ എ​​ന്ന പേ​​രോ സം​​ഘ​​ട​​ന​​യു​​ടെ ചി​​ഹ്ന​​മോ, പ​​താ​​ക​​യോ, എ​​തി​​ർ​​വി​​ഭാ​​ഗം മാ​​ധ്യ​​മ​​ങ്ങ​​ൾ വ​​ഴി​​യോ അ​​ല്ലാ​​തെ​​യോ ഉ​​പ​​യോ​​ഗി​​ക്ക​​രു​​തെ​​ന്നും വി​​ധി​​യി​​ലു​​ള്ള​​താ​​യി ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​റ​​ഞ്ഞു.

74 വ​​ർ​​ഷം മു​​ന്പ് ആ​​ല​​പ്പു​​ഴ​​യി​​ൽ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ച​​താ​​ണു സം​​ഘ​​ട​​ന. കൊ​​ച്ചി​​യി​​ലു​​ള്ള പി.​​ടി. ചെ​​റി​​യാ​​ൻ സ്വ​​ർ​​ണ​​ഭ​​വ​​നാ​​ണു ആ​​സ്ഥാ​​ന മ​​ന്ദി​​രം. നാ​​ല​​ര​​വ​​ർ​​ഷം മു​​ന്പ് ഇ​​തേ പേ​​രി​​ൽ മ​​റ്റൊ​​രു സം​​ഘ​​ട​​ന രൂ​​പീ​​ക​​രി​​ച്ച​​തോ​​ടെ​​യാ​​ണു ത​​ർ​​ക്കം കോ​​ട​​തി​​യി​​ലേ​​ക്കു നീ​​ണ്ട​​ത്. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ്ര​​സി​​ഡ​​ന്‍റ് ജ​​സ്റ്റി​​ൻ പാ​​ലാ​​ത്ര, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പി.​​സി. ന​​ടേ​​ശ​​ൻ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.