ഇരട്ടക്കൊലപാതകം: കർശന നടപടിയെന്നു മുഖ്യമന്ത്രി
02:06 AM Feb 19, 2019 | Deepika.com
തിരുവനന്തപുരം: കാസർഗോട്ടു രണ്ടു യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം അത്യന്തം ദൗർഭാഗ്യകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. ഉൗർജിതമായ അന്വേഷണം നടത്തി പ്രതികളെ മുഴുവൻ എത്രയും വേഗം അറസ്റ്റ്ചെയ്യാൻ സംസ്ഥാന പോലീസ് മേധാവിക്കു നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.