രാഹുൽഗാന്ധി ഞെട്ടലും ദുഃഖവും അറിയിച്ചു
01:53 AM Feb 19, 2019 | Deepika.com
തിരുവനന്തപുരം: കാസർഗോട്ട് രണ്ടു യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ അരും കൊലചെയ്യപ്പെട്ട സംഭവത്തിൽ കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധി കേരള നേതാക്കളെ ഫോണിൽ വിളിച്ചു ഞെട്ടലും ദുഃഖവും അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കാൻ രാഹുൽഗാന്ധി ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും ദുഃഖാർത്തമായ അന്തരീക്ഷത്തിൽ അതിനു കഴിഞ്ഞില്ല. സംസ്കാരത്തിനു ശേഷം കുടുംബാംഗങ്ങളോടു സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.