കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ സഞ്ചരിച്ചതെന്നു സംശയിക്കുന്ന കാർ കണ്ടെത്തി. പള്ളിക്കര പഞ്ചായത്ത് പാക്കം വെളുത്തോളി ചെറൂട്ടവളപ്പിൽ ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിലാണ് വെള്ള നിറത്തിലുള്ള കെഎൽ14 ജെ 5683 നമ്പർ മഹീന്ദ്ര സൈലോ കണ്ടെത്തിയത്.
ഏച്ചിലടുക്കത്തെ സജിയുടെ ഉടമസ്ഥതയിലുള്ളതാണ് കാറെന്ന് ബേക്കൽ പോലീസ് പറഞ്ഞു. കാറിന്റെ സൈഡ് മിറർ പൊട്ടിയ നിലയിലാണ്. ഇന്നലെ വൈകുന്നേരം ഇവിടെ കളിക്കാനെത്തിയ കുട്ടികളാണ് കാർ ആദ്യം കണ്ടത്. കാർ ബേക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു.
കാസർഗോഡ് കൊലപാതകം: അക്രമിസംഘം സഞ്ചരിച്ച കാർ കണ്ടെത്തി
01:53 AM Feb 19, 2019 | Deepika.com