കാഞ്ഞങ്ങാട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ സിപിഎം ഗുണ്ടകള്‍ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന് അധികാരം ഒഴിയണമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു.
പിണറായി വിജയന് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത ശേഷം സിപിഎം ഗുണ്ടകള്‍ കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും കേരളത്തിന്റെ മനസാക്ഷിയെ മരവിപ്പിച്ചിരിക്കുകയാണ്. അക്രമങ്ങളെ ന്യായീകരിക്കുകയും കൊലപാതകികള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്ന സിപിഎമ്മിന്റെ കിരാത നടപടിയാണ് കേരളത്തിലുടനീളം പാര്‍ട്ടിയുടെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്കാന് പ്രേരണ നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി രാജിവയ്ക്കണം: കൊടിക്കുന്നില്‍ സുരേഷ്
01:40 AM Feb 19, 2019 | Deepika.com