42 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
01:40 AM Feb 19, 2019 | Deepika.com
കാഞ്ഞാണി (തൃശൂർ): 42 കിലോ കഞ്ചാവുമായി രണ്ട് പേരെ പോലീസ് പിടികൂടി. ആലുവ കൊളങ്ങാട്ടുപറമ്പിൽ വീട്ടിൽ അഹമ്മദ് (21), പട്ടാമ്പി ഹരിദിവ്യത്തിൽ രോഹിത് (21) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും കറുകുറ്റി എസ്സിഎംഎസ് എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികളാണ്. കാഞ്ഞാണി ബസ് സ്റ്റാൻഡ് പരിസരത്ത് വലിയ രണ്ടു ട്രോളി ബാഗിലായി കഞ്ചാവുമായി ഇടനിലക്കാരെ കാത്തുനിന്ന പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.