സർവകക്ഷിയോഗം വിളിക്കണം: കെ.എം.മാണി
01:40 AM Feb 19, 2019 | Deepika.com
കോട്ടയം: കാസർഗോഡ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമാധാന സംരക്ഷണത്തിനു സർക്കാർ സർവകക്ഷി യോഗം വിളിച്ചുചേർക്കണമെന്നു കേരള കോണ്ഗ്രസ് -എം ചെയർമാൻ കെ.എം. മാണി. സംഭവത്തിൽ ഉത്തരവാദികളായ യഥാർഥ പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കണം. അന്വേഷണം സത്യസന്ധമായും സുതാര്യമായും നടത്തണം. സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണം. നേതാക്കളും പ്രവർത്തകരും സംയമനത്തോടെ ഇടപെട്ട് സ്ഥിതി ശാന്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.