കൊച്ചി: ഏഷ്യൻ രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ മികവ് വർധിപ്പിക്കുന്നതിനു യൂറോപ്യൻ യൂണിയൻ നടപ്പാക്കുന്ന സിബിഎച്ച്ഇ പദ്ധതിയിൽ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല പങ്കാളിയാകുന്നു.
പോളണ്ടിലെ റോക്ലോ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി നേതൃത്വം നൽകുന്ന പ്രോജക്ടിൽ സ്പെയിൻ, ജർമനി, ചെക് റിപ്പബ്ലിക്, വിയറ്റ്നാം, ചൈന എന്നീ രാജ്യങ്ങളിൽനിന്നുള്ള സർവകലാശാലകളും പങ്കെടുക്കുന്നുണ്ട്. ഒരുവർഷം നീണ്ടുനിൽക്കുന്ന പാഠ്യപദ്ധതിയോടൊപ്പം വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്ന പ്രോജക്ടിന് ഒരു മില്യണ്‍ യൂറോ (ഏകദേശം എട്ടു കോടി രൂപ) ആണ് അനുവദിച്ചിരിക്കുന്നത്. കുസാറ്റിനു വേണ്ടി കൗശൽ കേന്ദ്ര ഡയറക്ടറും സ്കൂൾ ഓഫ് മാനേജ്മെന്റ് പ്രഫസറുമായ ഡോ. കെ.എ. സക്കറിയയാണ് പ്രോജക്ട് തയാറാക്കുന്നത്.
അധ്യാപക മികവിനുള്ള യൂറോപ്യൻ യൂണിയൻ പദ്ധതിയിലേക്കു കുസാറ്റും
01:11 AM Feb 19, 2019 | Deepika.com