കോട്ടയം: ഭീകരസംഘടനകളെപ്പോലെ ചോരയോട് ആർത്തികാണിക്കുന്ന കൊലപാതക രാഷ്ട്രീയത്തിന് എതിരായി കേരളം രംഗത്തുവരണമെന്നു കേരളാ കോണ്ഗ്രസ് -എം വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി.
നവോത്ഥാനത്തിന്റെ സംരക്ഷകർ ചമയുന്നവർ തന്നെയാണു വിയോജിപ്പുള്ളവരെ നിഷ്കരുണം കൊന്നു തള്ളുന്നത്. മക്കളെ നഷ്ടപ്പെടുന്ന അമ്മമാരുടെ നിലവിളികൾ കേട്ടെങ്കിലും ഈ കൊലപാതക രാഷ്ട്രീയത്തിന് അറുതിവരുത്തണം. കാസർഗോഡ് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്ലാലിനെയും നിഷ്കരുണം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ കേരള കോണ്ഗ്രസ് പാർട്ടി ശക്തമായി അപലപിക്കുന്നുവെന്നും ജോസ് കെ. മാണി എംപി പറഞ്ഞു.
നവോത്ഥാനം പറയുന്നവർ വെട്ടിക്കൊല്ലുന്നു: ജോസ് കെ. മാണി എംപി
01:11 AM Feb 19, 2019 | Deepika.com