മാറ്റിവച്ച അഭിമുഖം ഇന്നും നാളെയും
01:11 AM Feb 19, 2019 | Deepika.com
തിരുവനന്തപുരം: സംസ്ഥാന വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജുവനൈൽ ജസ്റ്റീസ് ബോർഡുകൾ, ചൈൽഡ് വെൽഫയർ കമ്മിറ്റികൾ എന്നിവയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി ഇന്നലെ നടത്തുവാൻ തീരുമാനിച്ചിരുന്ന അഭിമുഖത്തിൽ ഹർത്താൽ കാരണം ഹാജരാകാൻ കഴിയാതിരുന്ന അപേക്ഷകർക്കായുളള അഭിമുഖം ഇന്നും നാളെയുമായി നടക്കും. എറണാകുളം ജില്ലയിൽ നിന്നുളളവർ ഇന്നു രാവിലെ എട്ടിനും തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവർ നാളെ രാവിലെ എട്ടിനും എറണാകുളം കച്ചേരിപ്പടി ആശീർഭവൻ സെന്ററിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് വനിതാ ശിശു വികസന ഡയറക്ടർ അറിയിച്ചു.