അക്കാദമിക് കൗണ്‍സിൽ തെരഞ്ഞെടുപ്പ്
01:11 AM Feb 19, 2019 | Deepika.com
തേഞ്ഞിപ്പലം: ജനുവരി 31-ന് പ്രസിദ്ധീകരിച്ച കാലിക്കട്ട് സർവകലാശാലാ അക്കാദമിക് കൗണ്‍സിൽ തെരഞ്ഞെടുപ്പ് വിജ്ഞാപന പ്രകാരം വിവിധ മണ്ഡലങ്ങളുടെ വോട്ടർ പട്ടികകൾ മാർച്ച് രണ്ടിന് പ്രസിദ്ധീകരിക്കും. ഇംഗ്ലീഷ് അധ്യാപകരുടെ പട്ടിക അയച്ചുതന്നപ്പോൾ ഫംഗ്ഷണൽ ഇംഗ്ളീഷ് അധ്യാപകരുടെ പേരുകൾ പ്രത്യേകമായി രേഖപ്പെടുത്തി നൽകാത്ത കോളജുകൾ അവ പ്രത്യേകമായി അടയാളപ്പെടുത്തി പുതുക്കിയ പട്ടിക 21-നകം ഡെപ്യൂട്ടി രജിസ്ടാർ, ഇലക്ഷൻ വിഭാഗം, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട് എന്ന വിലാസത്തിൽ അയക്കണം. ഇ-മെയിൽ: election@uoc.ac.in.