സംസ്ഥാനത്തും അതീവ ജാഗ്രത വേണം: കേന്ദ്ര ഇന്റലിജൻസ്
01:46 AM Feb 18, 2019 | Deepika.com
തിരുവനന്തപുരം: കാഷ്മീർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തും അതീവ ജാഗ്രത പുലർത്തണമെന്നു കേന്ദ്ര ഇന്റലിജൻസ്. രാജ്യത്ത് ഇനിയും സ് ഫോ ടന പരമ്പരകൾക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ ത്തുടർന്നാണ് ജാഗ്രതാ നിർദേശം. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ അടക്കമുള്ള പ്രദേശത്തു പ്രത്യേക നിരീക്ഷണം വേണം. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ടു ജനങ്ങൾ തിങ്ങിക്കൂടുന്ന പ്രദേശങ്ങളിൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും പറയുന്നു.