എൻഎസ്എസ് ശക്തമായ സമുദായ സംഘടന: പി.ജെ. ജോസഫ്
01:46 AM Feb 18, 2019 | Deepika.com
തൊടുപുഴ: സമൂഹത്തിന്റെയും സമുദായത്തിന്റെയും താത്പര്യം സംരക്ഷിക്കാനുള്ള എൻഎസ്എസിന്റെ ശ്രമം വിലപ്പെട്ടതാണെന്നും എൻഎസ്എസ് ശക്തമായ സമുദായമാണെന്നും കേരള കോണ്ഗ്രസ്-എം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ പറഞ്ഞു. എൻഎസ്എസ് നായർസമുദായത്തിന്റെ ഉന്നതിക്കുവേണ്ടി പ്രവർത്തിക്കുന്ന മതേതര സംഘടയാണ്. എൻഎസ്എസ് സെക്രട്ടറിമാർക്കുള്ള സ്വാധീനം കുറയ്ക്കാനുള്ള ശ്രമം വിജയിക്കുകയില്ലെന്നും ജോസഫ് പറഞ്ഞു.