കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും അനിത രമേശിന്റെയും മകൻ ഡോ. രോഹിതും വ്യവസായിയായ വൈറ്റില ആന്പേലിപ്പാടം ലക്ഷ്മിയിൽ ഭാസി നായരുടെയും ജയലക്ഷ്മിയുടെയും മകൾ ഡോ. ശ്രീജയും വിവാഹിതരായി.
അങ്കമാലി അഡ്ലക്സ് കണ്വൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മന്ത്രിമാരായ സി.രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, കെ.കൃഷ്ണൻകുട്ടി, എ.സി. മൊയ്തീൻ, സി.കെ. ശശീന്ദ്രൻ, പി. തിലോത്തമൻ, കർണാടക മന്ത്രി ഡി.കെ. ശിവകുമാർ, ശ്രേഷ്ഠ കതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ, ബിഷപ്പുമാരായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ മാത്യു അറയ്ക്കൽ, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ജസ്റ്റീസുമാരായ കുര്യൻ ജോസഫ്, പി.ആർ. രാമചന്ദ്രമേനോൻ, അബ്ദുൾ റഹിം, സിറിയക് ജോസഫ്, കെ. നാരായണക്കുറുപ്പ്, ജെ.എം. ജയിംസ്, കെ. ഹരിലാൽ, എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, അവിനാശ് പാണ്ഡെ, ഗണേഷ് ശങ്കർ പാണ്ഡെ, ഹിമാംശൂ വ്യാസ്, എംപിമാരായ ജോസ് കെ. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, എം.പി. വീരേന്ദ്രകുമാർ, എംഎൽഎമാരായ കെ.എം. മാണി, പി.ജെ. ജോസഫ്, കെ.മുരളീധരൻ, എം.കെ. മുനീർ, അനൂപ് ജേക്കബ്, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ, വി.എം. സുധീരൻ, പി.എസ്. ശ്രീധരൻപിള്ള, സാദിഖലി ശിഹാബ് തങ്ങൾ, മുനവറലി ശിഹാബ് തങ്ങൾ, കെ.പി.എ. മജീദ്, വെള്ളാപ്പള്ളി നടേശൻ, എം.എം. ഹസൻ, എം.എ. ബേബി, ജോണി നെല്ലൂർ, എം.വി. ശ്രേയാംസ് കുമാർ, സി.പി. ജോണ്, എം.എ. യൂസഫലി, ഡോ. ആസാദ് മൂപ്പൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ, ജിജി തോംസണ്, സിനിമാതാരങ്ങളായ മമ്മൂട്ടി, ജയസൂര്യ, വിനായകൻ, രമേശ് പിഷാരടി, രണ്ജി പണിക്കർ, സംവിധായകൻ വിനയൻ, ആന്റണി പെരുന്പാവൂർ, പി.എൻ.സി. മേനോൻ, പുന്നല ശ്രീകുമാർ, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
രമേശ് ചെന്നിത്തലയുടെ മകൻ ഡോ. രോഹിത് വിവാഹിതനായി
01:46 AM Feb 18, 2019 | Deepika.com