നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച വിദേശ കറൻസിയും സ്വർണവും പിടികൂടി . വസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 12 ലക്ഷം ഇന്ത്യൻ രൂപ വരുന്ന അമേരിക്കൻ ഡോളറാണ് സിഐഎസ്എഫ് സുരക്ഷാ വിഭാഗം പിടികൂടിയത്. ഒമാൻ എയർ വിമാനത്തിൽ മസ്കറ്റിലേക്കു പോകാൻ എത്തിയ ബഹ്റിൻ സ്വദേശിയിൽനിന്നാണ് കറൻസി കണ്ടെത്തിയത്.
സ്റ്റുഡൻസ് വിസയിൽ കേരളത്തിലെത്തിയ ബഹ്റിൻ സ്വദേശിയായ വിദ്യാർഥി മസ്കറ്റ് വഴി ബഹ്റിനിലേക്കു പോകുന്നതിനാണു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. സുരക്ഷയുടെ ഭാഗമായി സിഐഎസ്എഫ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണു വസ്ത്രത്തിനുള്ളിൽ അമേരിക്കൻ ഡോളർ കണ്ടെത്തിയത്. അനധികൃതമായി കടത്താൻ ശ്രമിച്ച 600 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ക്വാലാലംപൂരിൽനിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ എയർ ഏഷ്യ വിമാനത്തിലെ യാത്രക്കാരായ മൂന്ന് തമിഴ്നാട് സ്വദേശികളിൽനിന്നാണ് സ്വർണം പിടികൂടിയത്.
വിദേശ കറൻസിയും സ്വർണവും പിടികൂടി
01:44 AM Feb 18, 2019 | Deepika.com