മുക്കൂട്ടുതറ: കേടായ മോട്ടോർ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. കൊല്ലമുള എഴുപതേക്കർ കുമ്പളന്താനം വീട്ടിൽ സിനു മാത്യു (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ മുക്കൂട്ടുതറ ടൗണിനടുത്ത് ഒരു വീട്ടിൽ സുഹൃത്തുക്കൾക്കൊപ്പം ഇലക്ട്രിക്, പ്ലംബിംഗ് ജോലികൾ ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു.
ഉടൻ തന്നെ സമീപത്തെ അസീസി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും മൂന്ന് പെണ്മക്കളുമടങ്ങുന്ന സിനുവിന്റെ കുടുംബം വാടകവീട്ടിലാണ് കഴിയുന്നത്. നിർധന കുടുംബത്തിന്റെ ഏക അത്താണിയാണ് പൊലിഞ്ഞത്. ആയത്തുപറമ്പിൽ കുടുംബാംഗമായ ജിക്സി ആണ് ഭാര്യ. മക്കൾ: നിയ, നിമ, നിമിഷ. സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കൊല്ലമുള സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ.
ഷോക്കേറ്റ് യുവാവ് മരിച്ചു
01:44 AM Feb 18, 2019 | Deepika.com