കൽപ്പറ്റ: കാഷ്മീരിലെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സിആർപിഎഫ് ഹവിൽദാർ വി.വി. വസന്തകുമാറിന്റെ കുടുംബം അനാഥമാവില്ലെന്ന് പട്ടികജാതി-വർഗ വികസന മന്ത്രി എ.കെ. ബാലൻ. വസന്തകുമാറിന്റെ തൃക്കൈപ്പറ്റ മുക്കംകുന്ന് വാഴക്കണ്ടിയിലെ തറവാട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വസന്തകുമാറിന്റെ കുടുംബത്തെ സഹായിക്കുന്നതു സംബന്ധിച്ചു നാളെ ചേരുന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടാകും. കുടുംബത്തെ സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വസന്തകുമാറിന്റെ ഭാര്യ ബി. ഷീന ചില ആവശ്യങ്ങൾ സർക്കാർ മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിലെ താത്കാലിക ജോലി സ്ഥിരപ്പെടുത്താൻ നടപടി വേണമെന്നതാണ് ഇതിലൊന്ന്. മക്കൾക്ക് കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
വസന്തകുമാറിന്റെ കുടുംബത്തിനു സഹായം: തീരുമാനം നാളെ
01:44 AM Feb 18, 2019 | Deepika.com