പി. കേശവദേവിന്റെ ജന്മഗൃഹം സർക്കാർ ഏറ്റെടുത്തു
01:44 AM Feb 18, 2019 | Deepika.com
പറവൂർ: സാഹിത്യകാരൻ പി. കേശവദേവിന്റെ ജന്മഗൃഹം സർക്കാർ ഏറ്റെടുത്തു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. അദ്ദേഹത്തിന്റെ ഓർമകൾ നിറയുന്ന മ്യൂസിയം മുസിരിസ് പൈതൃക സംരക്ഷണ പദ്ധതി പ്രകാരം ഒരുക്കുമെന്നും നവീകരണ പ്രവർത്തനങ്ങൾ അടുത്ത സാമ്പത്തിക വർഷം ആരംഭിക്കുമെന്നും മുസിരിസ് അധികൃതർ അറിയിച്ചു. കെടാമംഗലം നല്ലേടത്ത് വീട്ടില് 1904 ജൂലൈ 20നാണ് പി. കേശവദേവ് ജനിച്ചത്.