തിരുവനന്തപുരം: ട്രാഫിക് നിയമലംഘനം കാമറ വഴി കണ്ടെത്തിയതിനെത്തുടർന്നു നോട്ടീസ് ലഭിച്ചവർ മാർച്ച് 31നകം പിഴ അടയ്ക്കണമെന്ന് എഡിജിപി മനോജ് ഏബ്രഹാം.
മാർച്ച് 31നകം പിഴ ഒടുക്കാത്തവരുടെ വാഹന രജിസ്ട്രേഷൻ, ലൈസൻസ് എന്നിവ റദ്ദാക്കാൻ മോട്ടോർ വാഹനവകുപ്പുമായി ചേർന്നു നടപടി സ്വീകരിക്കും. കോടതി മുഖേന നിയമനടപടിയും കൈക്കൊള്ളും. വിവിധ ജില്ലകളിലെ ട്രാഫിക് എൻഫോഴ്സ്മെന്റ് കളക്ഷൻ സെന്റർ, www.keralapolice.gov.in എന്ന വെബ്സൈറ്റ്, അക്ഷയകേന്ദ്രങ്ങൾ എന്നിവ മുഖേന പണം അടയ്ക്കാം.
കാമറയിൽ കുടുങ്ങിയവർ മാർച്ച് 31നു മുന്പ് പിഴ അടച്ചില്ലെങ്കിൽ നടപടി
01:18 AM Feb 17, 2019 | Deepika.com