കെസിവൈഎം മുൻ സംസ്ഥാന നേതാക്കളുടെ സംഗമം ഇന്ന്
01:18 AM Feb 17, 2019 | Deepika.com
കൊച്ചി: കെസിവൈഎം മുൻ സംസ്ഥാന നേതാക്കളുടെ സംഗമം ഇന്ന് എറണാകുളം പാലാരിവട്ടം പിഒസിയിൽ ചേരും. രാവിലെ 10.30ന് തുടങ്ങുന്ന സംഗമം ഉച്ചകഴിഞ്ഞ് മൂന്നിന് സമാപിക്കും. സമകാലീന സാമൂഹ്യ, രാഷ്ട്രീയ, സഭാ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. കേരള കത്തോലിക്ക യുവജനപ്രസ്ഥാനത്തിന്റെ നാലു പതിറ്റാണ്ടുകാലത്തെ സംസ്ഥാന ഭാരവാഹികൾ സംഗമത്തിൽ പങ്കെടുക്കുമെന്നു സംഘാടക സമിതിയംഗങ്ങളായ ആന്റണി അന്പാട്ട്, സെബാസ്റ്റ്യൻ വടശേരി, വി.സി. ജോർജുകുട്ടി, ജോസഫ് ജൂഡ് തുടങ്ങിയവർ അറിയിച്ചു.