കൊച്ചി: വിവാഹപ്രായവും കുഞ്ഞുങ്ങളെ സ്വീകരിക്കുന്നതും പ്രസക്തമല്ലാത്ത കാരണങ്ങൾ പറഞ്ഞു വൈകിക്കരുതെന്നു പാലാരിവട്ടം പിഒസിയിൽ നടന്ന കെസിബിസി പ്രോ ലൈഫ് സമിതി യോഗം ഓർമപ്പെടുത്തി.
ഉപരിപഠനം, മികച്ച തൊഴിൽ എന്നിവയ്ക്കായി നിരവധി വർഷങ്ങൾ നീക്കിവച്ചശേഷമുള്ള വിവാഹാലോചനകൾ അവിവാഹിതരുടെ എണ്ണം വർധിക്കാൻ ഇടയാക്കുന്നു. വൈകി കുടുംബജീവിതം ആരംഭിക്കുന്നതിന്റെ ഫലമായി കുഞ്ഞുങ്ങളെ സ്വീകരിച്ചു വളർത്താനുള്ള തടസം നേരിടുന്നു. എംടിപി ആക്ട് നിലവിൽ വന്നതിനുശേഷം സ്ത്രീകളുടെ എണ്ണത്തിൽ കുറവു വന്നതും മുപ്പതു വയസിനുശേഷമുള്ള അവിവാഹിതരായ ചെറുപ്പക്കാരുടെ എണ്ണം വർധിക്കുവാൻ കാരണമായെന്നും യോഗം വിലയിരുത്തി.
പാലാരിവട്ടം പിഒസിയിൽ നടന്ന സംസ്ഥാന സമ്മേളനം ഡയറക്ടർ ഫാ. പോൾ മാടശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാബു ജോസ് അധ്യക്ഷത വഹിച്ചു. ജോർജ് എഫ് സേവ്യർ, സിസ്റ്റർ മേരി ജോർജ്, ടോമി സെബാസ്റ്റ്യൻ, ഷിബു ജോണ്, ജയിംസ് ആഴ്ചങ്ങാടൻ, ഉമ്മച്ചൻ പി. ചക്കുപുരയ്ക്കൽ, എം. എ. വർഗീസ്, മാർട്ടിൻ നെട്ടൂർ, നാൻസി പോൾ എന്നിവർ പ്രസംഗിച്ചു.
വിവാഹവും കുഞ്ഞുങ്ങളെ സ്വീകരിക്കുന്നതും വൈകിക്കരുത്: പ്രോ ലൈഫ് സമിതി
01:18 AM Feb 17, 2019 | Deepika.com