പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട നാമജപഘോഷയാത്രയിൽ പങ്കെടുത്ത സർക്കാർ സ്കൂൾ അധ്യാപികയ്ക്കു സസ്പെൻഷൻ. പത്തനംതിട്ട - വള്ളിക്കോട് ഗവണ്മെന്റ് എൽപി സ്കൂൾ അധ്യാപിക പി.കെ. ഗായത്രീദേവിയെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ജനുവരി മൂന്നിനു പത്തനംതിട്ട വള്ളിക്കോട് ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ മുദ്രാവാക്യം വിളിച്ചതായുള്ള പരാതിയെത്തുടർന്നാണ് നടപടി. വള്ളിക്കോട് സ്വദേശിയായ കൃഷ്ണശേഖർ വിദ്യാഭ്യാസമന്ത്രിക്കു പരാതി നൽകിയിരുന്നു. പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ നടത്തിയ അന്വേഷണത്തേത്തുടർന്നാണ് അധ്യാപികയ്ക്കെതിരേ നടപടി എടുത്തത്.
കുട്ടികൾക്ക് എല്ലാ അർഥത്തിലും മാതൃകയായിരിക്കേണ്ട അധ്യാപികയുടെ ഭാഗത്തുനിന്ന് ഇത്തരം പ്രവൃത്തി ഉണ്ടാകാൻ പാടില്ലാത്തതാണെന്നും റിപ്പോർട്ടിൽ പറയുന്നു.അധ്യാപികയുടെ നടപടി കടുത്ത അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ടത്തിനു വിരുദ്ധവുമാണെന്നാണു കണ്ടെത്തൽ.
നാമജപയാത്രയിൽ പങ്കെടുത്ത അധ്യാപികയ്ക്കു സസ്പെൻഷൻ
01:18 AM Feb 17, 2019 | Deepika.com