മോദിഭരണത്തിൽ രാജ്യം പിന്നോക്കം പോയി: ജസ്റ്റീസ് മാർക്കണ്ഡേയ കട്ജു
12:54 AM Feb 17, 2019 | Deepika.com
കൊച്ചി: നരേന്ദ്രമോദി സർക്കാരിന്റെ ഭരണത്തിൽ രാജ്യം എല്ലാ മേഖലയിലും പിന്നോക്കം പോയെന്നു മുൻ സുപ്രീംകോടതി ജസ്റ്റീസ് മാർക്കണ്ഡേയ കട്ജു. തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയ പ്രശ്നങ്ങൾ രാജ്യത്ത് വർധിച്ചു. നോട്ട് നിരോധനം അടക്കമുള്ള നടപടികൾ രാജ്യത്തെ പിന്നോട്ടടിച്ചെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്ക്ലബിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.