കൊച്ചി: പാലാരിവട്ടം പിഒസിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ കെസിബിസി പ്രോ ലൈഫ് സമിതിക്ക് തൃശൂർ, എറണാകുളം, കോട്ടയം മേഖലകളിലേക്കു പുതിയ ഡയറക്ടർമാരെ തെരഞ്ഞെടുത്തു. തൃശൂർ മേഖല: ഫാ. ഡെന്നി താന്നിക്കൽ (തൃശൂർ അതിരൂപത), കോട്ടയം മേഖല: ഫാ. ഫിലിപ്പ് ആഞ്ഞിലിമൂട്ടിൽ (തിരുവല്ല അതിരൂപത), എറണാകുളം മേഖല: ഫാ. സെബാസ്റ്റ്യൻ വലിയതാഴത്ത് (കോതമംഗലം രൂപത).
തൃശൂർ, ഇരിങ്ങാലക്കുട, പാലക്കാട്, കോട്ടപ്പുറം, സുൽത്താൻപേട്ട് എന്നീ രൂപതകൾ തൃശൂർ മേഖലയിലും കോട്ടയം, കാഞ്ഞിരപ്പിള്ളി, പാലാ, വിജയപുരം, ചങ്ങനാശേരി, തിരുവല്ല, പത്തനംതിട്ട എന്നീ രൂപതകൾ കോട്ടയം മേഖലയിലും ആലപ്പുഴ, കൊച്ചി, വരാപ്പുഴ. എറണാകുളം-അങ്കമാലി, മുവാറ്റുപുഴ, കോതമംഗലം, ഇടുക്കി എന്നീ രൂപതകൾ എറണാകുളം മേഖലയിലും ഉൾപ്പെടുത്തിയിരിക്കുന്നു. ജീവന്റെ സംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുന്ന കേരള കത്തോലിക്കാസഭയുടെ ഔദ്യോഗിക സമിതിയാണ് കെസിബിസി പ്രോ ലൈഫ് സമിതി. കേരളത്തിലെ 32 രൂപതകളിലും ഇതിനു രൂപതാ സമിതികളുണ്ട്.
കെസിബിസി പ്രോ ലൈഫ് സമിതിക്കു പുതിയ മേഖലാ ഡയറക്ടർമാർ
12:54 AM Feb 17, 2019 | Deepika.com